ജീവൻ പണയംെവച്ച് ജോലി ചെയ്ത 22,000 കോവിഡ് പോരാളികളെ പിരിച്ചുവിടുന്നു; ഡോക്ടർമാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ പുറത്ത്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് നാഷനൽ ഹെൽത്ത് മിഷൻ വഴി കോവിഡ് ബ്രിഗേഡ് എന്ന പേരിൽ സർക്കാർ നിയമിച്ച 22,000 പേരെ പിരിച്ചുവിടുന്നു. ഒരു വർഷത്തെ നിയമന കാലാവധി വ്യാഴാഴ്ച അവസാനിച്ചു.
ആറുമാസം കൂടി കാലാവധി നീട്ടണമെന്ന് ജില്ലകളിൽനിന്ന് ആവശ്യമുയർന്നിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല. പകരം ജില്ലകളിലെ ആവശ്യകതയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
ഡോക്ടർമാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കോവിഡ് തീവ്രവ്യാപന സമയത്ത് ജീവൻ പണയംെവച്ച് ജോലി ചെയ്തവരാണിവർ. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇവരെ പിരിച്ചുവിടുന്നതെന്ന് നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആറു മാസത്തേക്കാണ് ഇവരെ കഴിഞ്ഞവർഷം നിയമിച്ചത്. അതിെൻറ കാലാവധി മാർച്ചിൽ അവസാനിച്ചപ്പോൾ ആറുമാസം കൂടി നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

