പിരിച്ചുവിടൽ ഭീഷണി: പ്രസവാവധി കഴിഞ്ഞെത്തുന്ന യുവതിയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കെ.എ.ടി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ വാഗ്ദാനം ചെയ്ത ജോലിയിൽ സ്ഥിരപ്പെടുത്താതെ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന യുവതി പ്രസവാവധി കഴിഞ്ഞ് തിരികെയെത്തുമ്പോൾ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി).
തൃശൂർ മെഡിക്കൽ കോളജിലെ അനസ്തേഷ്യ ടെക്നീഷ്യൻ എളനാട് സ്വദേശി എൻ.എസ്. സോഫിയ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരിക്ക് നിയമപരമായ വേതനം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് ഹരജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. പ്രസവാവധി നിഷേധിച്ച്, പിരിച്ചുവിടാൻ തുനിയുന്നതിനെതിരെ സോഫിയ നൽകിയ ഹരജിയിൽ മേയ് 26ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിെൻറ വിശദീകരണം തേടിയിരുന്നു.
പിരിച്ചുവിടുന്നതും തടഞ്ഞിരുന്നു. എന്നാൽ, ഇൗ ഉത്തരവ് നിലനിൽക്കെ ജോലിക്ക് വരേണ്ടെന്ന് അധികൃതർ വാക്കാൽ പറഞ്ഞതിനെത്തുടർന്ന് ഇവർ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു.
താൽക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് നിയമനം നടത്തുന്നതിനാലാണ് സോഫിയയോട് വരേണ്ടെന്ന് പറഞ്ഞതെന്നും ഇടക്കാല ഉത്തരവിനെക്കുറിച്ച് കഴിഞ്ഞ എട്ടിനാണ് അറിഞ്ഞതെന്നും എതിർകക്ഷികൾ വാദിച്ചു.
എന്നാൽ, അറിഞ്ഞില്ലെന്ന വാദം കെ.എ.ടി ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണമല്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
