Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാക്കളുമായി...

ബി.ജെ.പി നേതാക്കളുമായി ചർച്ച; ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചല്ലോയെന്ന് കെ. സുധാകരൻ

text_fields
bookmark_border
ബി.ജെ.പി നേതാക്കളുമായി ചർച്ച; ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചല്ലോയെന്ന് കെ. സുധാകരൻ
cancel

കണ്ണൂർ: ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്ന തന്റെ ആരോപണം ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചല്ലോയെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂരിലെ സ്ഥാനാർഥിയുമായ കെ. സുധാകരൻ. അദ്ദേഹത്തിനെതിരെ ഒരാരോപണം ഉയർന്നപ്പോൾ ഒന്നും പ്രതികരിക്കാതിരുന്നപ്പോഴാണ് ആ പേര് താൻ വെളിപ്പെടുത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്തെ ഫ്ലാറ്റ് വഴി പ്രകാശ് ജാവ്ദേക്കർ പോയപ്പോൾ ചായ കുടിക്കാൻ കയറിയെന്നാണ് ജയരാജൻ ഇപ്പോൾ പറയുന്നത്. മുമ്പ് ഒരു പരിചയവുമില്ലാത്തവർ ചായ കുടിക്കാൻ കയറാൻ ജയരാജൻ ചായക്കട നടത്തുന്നുണ്ടോ. എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തോട്ടെ. ബി.ജെ.പി നേതാവിനെ കണ്ടുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതിനാൽ ഇനിയെന്ത് കേസെന്നും കെ. സുധാകരൻ ചോദിച്ചു. സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanK SudhakaranLok Sabha Elections 2024
News Summary - Discussion with BJP leaders; K Sudhakaran said that EP Jayarajan himself agreed
Next Story