Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ക​സ​ന വി​വേ​ച​നം; ' ...

വി​ക​സ​ന വി​വേ​ച​നം; ' മലപ്പുറം ജില്ലയുടെ വികസന പാക്കേജിനായി രാഷ്​ട്രീയ പാര്‍ട്ടികള്‍ ഒരുമിക്കണം'

text_fields
bookmark_border
‘Developmental Discrimination
cancel
camera_alt

‘വി​ക​സ​ന വി​വേ​ച​ന​ത്തി​നെ​തി​രെ മ​ല​പ്പു​റ​ത്തി​െൻറ തി​രു​ത്ത്’ പേ​രി​ല്‍ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ര്‍ച്ച സം​ഗ​മം ഇ​ബ്‌​റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​ക​സ​ന പാ​ക്കേ​ജി​നാ​യി രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ഒ​രു​മി​ച്ചു നി​ല്‍ക്ക​ണ​മെ​ന്ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി പ​റ​ഞ്ഞു. വി​ക​സ​ന വി​വേ​ച​ന​ത്തി​നെ​തി​രെ 'മ​ല​പ്പു​റ​ത്തി​െൻറ തി​രു​ത്ത്' പേ​രി​ല്‍ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ര്‍ച്ച സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ന്ന് സി.​പി.​ഐ പ്ര​തി​നി​ധി അ​ജി​ത് കൊ​ളാ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പോ​രാ​യ്മ​ക​ള്‍ പ​രി​ഹി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ച് നി​ല്‍ക്ക​ണ​മെ​ന്ന്​ സി.​പി.​എം പ്ര​തി​നി​ധി വി.​എം. ശൗ​ക്ക​ത്ത് പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തി സ​മ​ഗ്ര പ​ര്‍പ്പി​ട പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ല്‍ മൂ​ത്തേ​ടം പ​റ​ഞ്ഞു.

14 ജി​ല്ല​ക​ളി​ല്‍ ഒ​ന്ന് മാ​ത്ര​മാ​യി മ​ല​പ്പു​റ​ത്തെ കാ​ണു​ന്ന പ​തി​വ് രീ​തി അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സ​ഡ​ൻ​റ്​ അ​ഡ്വ. വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു.

ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സീ​റ്റ് വ​ർ​ധ​ന​ക്ക്​ പ​ക​രം കൂ​ടു​ത​ല്‍ ബാ​ച്ചു​ക​ളാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ൻ ബി.​കെ. സു​ഹൈ​ല്‍, പി. ​മു​ഹ​മ്മ​ദ് സി​റാ​ജു​ദ്ദീ​ന്‍, എം.​കെ. കു​ഞ്ഞി മു​ഹ​മ്മ​ദ്, കെ.​പി. ജ​മാ​ല്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ല​പ്പു​റം റൂ​ബി ലോ​ഞ്ചി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കൂ​റ്റ​മ്പാ​റ അ​ബ്​​ദു​റ​ഹ്മാ​ന്‍ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​ശ്ശേ​രി ഹ​സ​ന്‍ മു​സ്‌​ലി​യാ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം. മു​സ്ത​ഫ സ്വാ​ഗ​ത​വും പി.​കെ.​എം. ബ​ശീ​ര്‍ പ​ടി​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:malappuram district Developmental Discrimination 
News Summary - Discussion on ‘Developmental Discrimination
Next Story