സ്വിഗ്ഗി സമരം: തൊഴിൽ വകുപ്പ് ഇടപെട്ട് നടത്തിയ ചർച്ച പരാജയം
text_fieldsകൊച്ചി: വേതന വർധന അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാർ നടത്തുന്ന സമരത്തിൽ തൊഴിൽ വകുപ്പ് ഇടപെട്ട് നടത്തിയ ചർച്ച പരാജയം. എ.ഐ.ടി.യു.സിയുമായി ചേർന്ന് രൂപവത്കരിച്ച ഫുഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് വി.എസ്. സുനിൽകുമാർ, സെക്രട്ടറി വിപിൻ വിൻസന്‍റെ്, റീജനൽ ലേബർ ഓഫിസർ, ജില്ല ലേബർ ഓഫിസർ, സ്വിഗ്ഗി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നാല് കിലോമീറ്ററിന് 25 രൂപ എന്ന നിലയിലുള്ള വേതന വർധനവാണ് കമ്പനി അധികൃതർ മുന്നോട്ടുവെച്ചത്.
എന്നാൽ, നാല് കിലോമീറ്ററിന് 30 രൂപയെങ്കിലും അനുവദിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ഇത് അംഗീകരിക്കാതെ വന്നതോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

