'പല കേസുകളിൽ പ്രതികളായവർ സർവീസിൽ തുടരുന്നു'; സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി വൈകരുതെന്ന് സർക്കുലർ
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കാലതാമസം സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കും. എല്ലാ മാസവും യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം.
അഞ്ചാം തീയതിക്കു മുമ്പ് തീർപ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ഭരണ വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
പല കേസുകളിൽ പ്രതികളായവർ, അഴിമതി കേസുകളിൽ വിജിലൻസ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സർവീസിൽ തുടരുന്ന സാഹചര്യമുണ്ട്. ക്രിമിനൽ കേസുകൾ, പോക്സോ കേസുകൾ ലൈംഗികാരോപണ കേസുകൾ തുടങ്ങിയവയിൽ എത്ര സർക്കാർ ജീവനക്കാർ പ്രതികളായിട്ടുണ്ടെന്നും അതിൽ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നൽകേണ്ടതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

