Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത മേലധ്യക്ഷന്മാ​രുടെ...

മത മേലധ്യക്ഷന്മാ​രുടെ അഭിപ്രായങ്ങളോട്​ വിയോജിക്കാം; അപഹസിക്കുന്നത്​ ശരിയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

കോഴിക്കോട്​: മത മേലധ്യക്ഷന്മാരെ അപഹസിക്കുന്നത്​ ശരിയല്ലെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജന. ​സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മത മേലധ്യക്ഷന്മാ​രുടെ അഭിപ്രായങ്ങളോട്​ വിയോജിക്കാം. പക്ഷേ, അവർക്ക്​ പ്രയാസമുണ്ടാക്കുന്ന അഭിപ്രായം മന്ത്രി സജി ചെറിയാൻ പറഞ്ഞത്​ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ അവർ തന്നെ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കേണ്ടതില്ല. കോൺഗ്രസിനകത്ത്​ എല്ലാ കാലത്തും വിവിധ അഭിപ്രായങ്ങളുണ്ടാകാറുണ്ട്​. അത്​ യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കില്ല.

രാമ​ക്ഷേത്രം ഉദ്​ഘാടനം ബി.ജെ.പി മുതലെടുപ്പിന്​ ഉപയോഗിക്കുന്നുണ്ട്​. അതുകൊണ്ടു തന്നെ വിഷയത്തിൽ കരുതലോടെയുള്ള സമീപനമാണ്​ ആവശ്യം. ബി.ജെ.പിയുടെ മുതലെടുപ്പ്​ രാഷ്ട്രീയത്തെ കോൺഗ്രസ്​ അടക്കം എല്ലാ മതേതര പാർട്ടികളും എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttyreligious leadersMuslim League
News Summary - Disagree with the opinions of religious leaders; It is not right to slander, says PK. Kunhalikutty
Next Story