Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ യതീന്ദ്രദാസ്...

സംവിധായകൻ യതീന്ദ്രദാസ് നിര്യാതനായി

text_fields
bookmark_border
സംവിധായകൻ യതീന്ദ്രദാസ് നിര്യാതനായി
cancel
camera_alt

യ​തീ​ന്ദ്ര​ദാ​സ്

തൃ​ശൂ​ർ: ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച സം​വി​ധാ​യ​ക​ൻ യ​തീ​ന്ദ്ര​ദാ​സ് (74) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 3.40നാ​യി​രു​ന്നു അ​ന്ത്യം.

അ​ർ​ബു​ദ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന് ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചി​രു​ന്നു. സാ​യി​കു​മാ​ർ അ​ഭി​ന​യി​ക്കു​ന്ന 'ഉ​ൾ​ക്ക​ന​ൽ' എ​ന്ന ചി​ത്ര​ത്തി​െൻറ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഡ​ബ്ബി​ങ്​ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കെ​യാ​ണ് രോ​ഗം മൂ​ർ​ച്ഛി​ച്ച് ചെ​​ന്നൈ​യി​ൽ നി​ന്ന് തൃ​ശൂ​രി​ലെ​ത്തി​യ​ത്.

എ. ​വി​ൻ​സ​ൻ​റ്, സേ​തു​മാ​ധ​വ​ൻ, ബാ​ലു​മ​ഹേ​ന്ദ്ര, ബി.​കെ. പൊ​റ്റെ​ക്കാ​ട് തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രോ​ടൊ​പ്പം നി​ര​വ​ധി കാ​ലം സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു.

വ്യാ​പാ​ര​താ​ൽ​പ​ര്യ​ങ്ങ​ളോ​ടെ മാ​ത്രം സി​നി​മ​ക​ളൊ​രു​ക്കാ​നെ​ത്തി​യ അ​വ​സ​ര​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ക​ലം പാ​ലി​ച്ചു. ജ​ർ​മ​ൻ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് യ​തീ​ന്ദ്ര​ദാ​സി​െൻറ 'ഓ​മ​ന​ത്തി​ങ്ക​ൾ' ആ​യി​രു​ന്നു.

അ​ഞ്ജു ഈ ​സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി. 'ഒ​ടു​വി​ൽ കി​ട്ടി​യ വാ​ർ​ത്ത'​യാ​ണ് മ​റ്റൊ​രു സി​നി​മ. നി​ര​വ​ധി ഡോ​ക്യു​മെൻറ​റി​ക​ളും സം​വി​ധാ​നം ചെ​യ്തു.

ഭാ​ര്യ: നി​മ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ൻ​ദാ​സ്, ദേ​വ​ദാ​സ്, സൂ​ര്യാ​ഭാ​യ്, കി​ര​ൺ​ദാ​സ്. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:directoryatheendra dasobituari
Next Story