Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ ശ്രീകുമാർ...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

text_fields
bookmark_border
Sreekumar Menon
cancel

ആ​ല​പ്പു​ഴ: സി​നി​മ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ല്‍ കേ​സ് രാ​ജി​യാ​യ​തി​നാ​ല്‍ പി​ന്നീ​ട്​ വെ​റു​െ​ത​വി​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ന് സ​മീ​പ​ത്തെ ശ്രീ​കു​മാ​ര്‍ മേ​നോ​െൻറ പു​ഷ് ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഓ​ഫി​സി​ലെ​ത്തി ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ്രീ​വ​ത്സം ഗ്രൂ​പ്പി​െൻറ പ​രാ​തി​യി​ല്‍ വ​ഞ്ച​ന​ക്കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു ന​ട​പ​ടി. 2016ല്‍ ​സി​നി​മ സം​വി​ധാ​നം ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ഴു​കോ​ടി​യി​ല​ധി​കം രൂ​പ കൈ​പ്പ​റ്റി​യെ​ന്നും പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ടി​ട്ടും വി​വ​ര​മൊ​ന്നും ന​ല്‍കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ല്‍, അ​റ​സ്​​റ്റ്​ ചെ​​യ്ത് ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ശ്രീ​വ​ത്സം ഗ്രൂ​പ് പ​ണം കി​ട്ടി​യെ​ന്ന് അ​റി​യി​ച്ച് കേ​സ് രാ​ജി​യാ​യി. ഇ​തോ​ടെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​യ​ത്. ശ്രീ​വ​ത്സം ഗ്രൂ​പ്പി​നാ​യി ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് വാ​ർ​ഡി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.

മോ​ഹ​ന്‍ലാ​ലും മ​ഞ്ജു വാ​ര്യ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച 'ഒ​ടി​യ​ന്‍' ചി​ത്ര​ത്തി​നു​പു​റ​മെ നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍. ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ 2019ല്‍ ​ശ്രീ​കു​മാ​ര്‍ മേ​നോ​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreekumar Menondirector
News Summary - Director Sreekumar Menon arrested
Next Story