Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
p balachandran
cancel
Homechevron_rightNewschevron_rightKeralachevron_rightനടനും...

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

text_fields
bookmark_border

കൊച്ചി: ​നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആറിന്​ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്​തിഷ്​ക ജ്വരത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു.

മമ്മൂട്ടി ചിത്രം വണ്ണിൽ മികച്ച വേഷം കൈകാര്യം ​െചയ്​തിരുന്നു. തിരക്കഥ രചയിതാവ്​ എന്ന നിലയിലാണ്​ മലയാള സിനിമയിൽ തിളങ്ങിയത്​. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്നു. 2012ൽ ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്​തു. നട​െനന്ന നിലയിൽ ട്രിവാൻഡ്രം ​േലാഡ്​ജ്​ എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.

അങ്കിൾ ബൺ ആണ്​ തിരക്കഥകൃത്ത്​ എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. ഉള്ളടക്കം, തച്ചോളി വർഗീസ്​ ചേകവർ, ചേകവർ, കമ്മട്ടിപ്പാടം, പവിത്രം, എടക്കാട്​ ബറ്റാലിയൻ, പൊലീസ്​ തുടങ്ങിയ സിനിമകൾക്ക്​ തിരക്കഥ രചിച്ചു. 1989ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരം, കേരള പ്രഫഷനൽ നാടക പുരസ്​കാരം എന്നിവ ലഭിച്ചു.

വൈക്കം മുനിസിപ്പൽ കോർപറേഷൻ ചെയർപേഴ്​സൺ ആയിരുന്ന ശ്രീലതയാണ്​ ഭാര്യ. ശ്രീകാന്ത്​, പാർവതി എന്നിവരാണ്​ മക്കൾ. സംസ്​കാരം ​വൈകിട്ട്​ മൂന്നുമണിക്ക്​ വൈക്കത്ത്​ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:directorActorp balachandranscreenwriter
News Summary - director screenwriter Actor p balachandran passes away
Next Story