മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം
text_fieldsകൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു സനൽകുമാറിന്‍റെ ആവശ്യം.
പരാതി ബോധിപ്പിക്കാൻ ഉണ്ടെന്നും എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനൽ കുമാർ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

