Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് സി.പി.എം സ്ഥാനാർഥിയായേക്കും
text_fieldsbookmark_border
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായേക്കും. രഞ്ജിത്തുമായി സി.പി.എം ചർച്ച നടത്തിയതായും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതായുമാണ് വിവരം.
എ. പ്രദീപ് കുമാറിന്‍റെ മണ്ഡലമാണ് കോഴിക്കോട് നോർത്ത്. പ്രദീപ് കുമാർ ഉൾപ്പെടെ നാല് സിറ്റിങ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു. തുടർന്നാണ് പ്രദീപ് കുമാറിന് പകരക്കാരനെ നോക്കുന്നത്.
ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ അഭിപ്രായ ഭിന്നതകൾ കുറവാണ്. പലപ്പോഴായി സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ച രഞ്ജിത്ത് ഇടതു വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

