കെ.ടി അദീബിെൻറ രാജി സ്വീകരിച്ചു
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ കെ.ടി. അദീബിെൻറ രാജി ഡയറക്ടർ ബോർഡ് സ്വീകരിച്ചു. സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന അദീബിെൻറ ആവശ്യം ഇന്ന് രാവിലെ 11ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു.
ജനറൽ മാനേജർ സ്ഥാനത്തു നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മാനേജിങ് ഡയറക്ടർ അക്ബറിനാണ് അദീബ് ഇമെയിൽ അയച്ചത്. മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുവായതിനാൽ നിയമനം വിവാദമായതോടെയാണ് രാജി. സദുദ്ദേശ്യത്തോടെയാണ് പദവിയിലേക്ക് കടന്നുവന്നത്. എന്നാൽ, ആത്മാഭിമാനത്തെേപാലും ചോദ്യംെചയ്യുന്ന ഇൗ സാഹചര്യത്തിൽ സ്ഥാപനത്തിൽ തുടരാൻ വ്യക്തിപരമായി പ്രയാസമുണ്ട്. അതിനാൽ, മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് തിരിച്ചുപോവാൻ ഡയറക്ടർ ബോർഡ് അനുമതി നൽകണം എന്നാണ് രാജിക്കത്തിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
