Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ​യ​റ​ക്ട്​...

ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്ങി​ന്‍റെ പേ​രി​ൽ വ്യാ​ജ ക​മ്പ​നി​ക​ൾ കോ​ടി​ക​ൾ ത​ട്ടു​ന്നു

text_fields
bookmark_border
ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്ങി​ന്‍റെ  പേ​രി​ൽ വ്യാ​ജ ക​മ്പ​നി​ക​ൾ   കോ​ടി​ക​ൾ ത​ട്ടു​ന്നു
cancel

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്ത​നാം​ഗീ​കാ​ര​മു​ള്ള ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്​ ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടും അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വം. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യാ​ണ്​ ഇ​ത്ത​രം ക​മ്പ​നി​ക​ൾ ഇ​ര​ക​ളെ വ​ല​വീ​ശി കോ​ടി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം ക​മ്പ​നി​ക​ൾ പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടും അ​ധി​കാ​രി​ക​ൾ ക​ണ്ണ​ട​ക്കു​ന്ന​ത്​ ഇ​വ​ർ​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​വു​ക​യാ​ണ്. ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട്​ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. എ​ളു​പ്പ​ത്തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള ക​മ്പ​നി​ക​ളു​ടെ പ്ര​ലോ​ഭ​ന​ത്തി​ൽ​പെ​ട്ട്​ വി​ൽ​പ​ന​ക്കാ​യി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ​വ​ർ​ക്ക്​ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​വാ​തെ ല​ക്ഷ​ങ്ങ​ളാ​ണ്​ ന​ഷ്ട​പ്പെ​ടു​ന്ന​ത്.

ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്​ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തി​ന്​ പി​ന്നാ​ലെ സം​സ്​​ഥാ​ന സ​ർ​ക്കാ​റും മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​ക​ൾ​ക്കും ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ടാ​ക്കു​ക​യും ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അം​ഗീ​കാ​ര​ത്തി​നാ​യി നി​ര​വ​ധി ക​മ്പ​നി​ക​ൾ അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​ദ​ഗ്​​ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 ക​മ്പ​നി​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി സി​വി​ൽ സ​പ്ലൈ​സ്​ ക​മീ​ഷ​ണ​ർ കെ. ​ഹി​മ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ക​മ്പ​നി​ക​ൾ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. എ​ന്നാ​ൽ, അം​ഗീ​കാ​ര​മു​ണ്ടെ​ന്ന വ്യാ​ജേ​ന നി​ര​വ​ധി ക​മ്പ​നി​ക​ളാ​ണ്​ ജ​ന​ങ്ങ​ളു​ടെ പ​ണം ചോ​ർ​ത്തു​ന്ന​ത്.

ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ​ൺ​ഫ്ല​വ​ർ പ്ലാ​നും ആ​ളു​ക​ളെ പ​ര​മ്പ​ര​യാ​യി ചേ​ർ​ക്കു​ന്ന പി​ര​മി​ഡ്​ രീ​തി​യി​ലു​ള്ള ബൈ​ന​റി പ്ലാ​നു​മാ​ണ്​ ഇ​ത്ത​രം ക​മ്പ​നി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​ര​ക​ളെ വ​ല​യി​ലാ​ക്കാ​ൻ വ​ൻ ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത് കോ​ട്ടും സ്യൂ​ട്ടും ധ​രി​ച്ചെ​ത്തു​ന്ന​ ടീം ​ലീ​ഡ​ർ​മാ​രു​ടെ വാ​ക്​​ചാ​തു​രി​യി​ലും പ്ര​ലോ​ഭ​ന​ങ്ങ​ളി​ലും ആ​കൃ​ഷ്ട​രാ​യാ​ണ്​ സ്​​ത്രീ​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ർ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​ത്. വെ​ൽ​ന​സ്​ പ്രോ​ഡ​ക്ട്​​സ്​ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. പ​ക്ഷേ, പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്​ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, പ​ണം ന​ഷ്ട​മാ​വു​ക​യും ചെ​യ്തു.

അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​മു​ഖ ട്രേ​ഡി​ങ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ പ്ര​ധാ​ന ഇ​ട​ത്​ തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്. അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ യൂ​നി​യ​ൻ വ​ർ​ഷം​തോ​റും 200 രൂ​പ ഫീ​സും പി​രി​ക്കു​ന്നു​ണ്ട​ത്രെ. ഇ​ങ്ങ​നെ പ​ല​ർ​ക്കും കു​റു​ക്കു​വ​ഴി​യി​ൽ കോ​ടി​ക​ൾ സ​മ്പാ​ദി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ പ​ണം ന​ഷ്ട​പ്പെ​ടാ​നും ഇ​ട​യാ​ക്കു​ന്ന ക​റ​ക്കു ക​മ്പ​നി​ക​ളെ നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കാ​നും ജി​ല്ല​ത​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsKozhikodeDirect SellingScam News
News Summary - Fraudulent companies swindle crores under the guise of direct selling
Next Story