Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേ​ര​ള സ്​​റ്റോ​റി’...

‘കേ​ര​ള സ്​​റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കാൻ താമരശ്ശേരി രൂപതയും

text_fields
bookmark_border
the kerala story
cancel

കോഴിക്കോട്: ഇടുക്കിക്ക് പിന്നാലെ കേ​ര​ള​ത്തെ​ക്കു​റി​ച്ച്​ വി​​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന വിവാദ സി​നി​മ ‘കേ​ര​ള സ്​​റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കാൻ താമരശ്ശേരി രൂപതയും. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക.

‘കേ​ര​ള സ്​​റ്റോ​റി’ എന്ന സിനിമ നിരോധിച്ചിട്ടില്ലെന്നും സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂനിറ്റ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുക എന്ന കാലഘട്ടത്തിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശ്ശേരി കെ.സി.വൈ.എം വ്യക്തമാക്കി.

കേ​ര​ള​ത്തെ​ക്കു​റി​ച്ച്​ വി​​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ‘കേ​ര​ള സ്​​റ്റോ​റി’ എ​ന്ന സി​നി​മ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്​ വി​വാ​ദ​മാ​യ​തി​നു​പി​ന്നാ​ലെയാണ് ഇ​ടു​ക്കി രൂ​പ​ത​യും സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചത്. വി​ശ്വാ​സോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത 10,11,12 ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ്​ വി​വാ​ദ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

പ​രി​ശീ​ല​ന ഭാ​ഗ​മാ​യി ന​ൽ​കി​യ ആ​ക്ടി​വി​റ്റി ബു​ക്കി​ൽ ല​വ്​ ജി​ഹാ​ദി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക അ​ധ്യാ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നാ​ലാം തീ​യ​തി​യാ​ണ്​ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ പ്ര​ണ​യ​ത്തി​ല​ക​പ്പെ​ട്ട്​ വ​ഴി​തെ​റ്റി പോ​കു​ന്ന​തി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്ന്​ ഇ​ടു​ക്കി രൂ​പ​ത മീ​ഡി​യ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും അ​വ​ധി​ക്കാ​ല​ത്ത്​ ഇ​ത്ത​രം പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ട്. അ​തി​നാ​യി പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളും പാ​ഠ​ഭാ​ഗ​ങ്ങ​ളും ത​യാ​റാ​ക്കും. ഈ ​വ​ർ​ഷം 10,11,12 ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ പാ​ഠ​ത്തി​ന്‍റെ പ്ര​മേ​യം പ്ര​ണ​യ​മാ​യി​രു​ന്നു. ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ പ്ര​ണ​യ​ത്തി​ൽ വീ​ണു​പോ​കു​ക​യും അ​തു​മൂ​ലം പ​ല അ​പ​ക​ട​ങ്ങ​ളി​​ൽ പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​വ​രു​ടെ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യാ​ണ്​ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി​യ​ത്.

‘കേ​ര​ള സ്​​റ്റോ​റി’ കാ​ണി​ച്ച്​ അ​തേ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​നും റി​വ്യൂ ത​യാ​റാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി​യെ​ന്നും ഫാ. ​ജി​ൻ​സ്​ കാ​ര​ക്കാ​ട്ട്​ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള സി​നി​മ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സ​മ​യ​ത്താ​ണ്​ ഇ​ടു​ക്കി രൂ​പ​ത ഈ ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ക്യാ​മ്പി​ലെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യ ടെ​ക്സ്റ്റി​ലെ ര​ണ്ടാം അ​ധ്യാ​യ​ത്തി​ലാ​ണ്​ കോ​ട​തി ​പോ​ലും ത​ള്ളി​ക്ക​ള​ഞ്ഞ ല​വ്​ ജി​ഹാ​ദി​നെ​ക്കു​റി​ച്ച്​ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kcymthe kerala storyDiocese of Thamarassery
News Summary - Diocese of Thamarassery to screen controversial movie 'The Kerala Story'
Next Story