Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളികളിൽ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രദർശനം. ബോധവത്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

