Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗ്​ സീറ്റിൽ സർപ്രൈസ്​ എൻട്രിയായി ദിനേശ്​ പെരുമണ്ണ

text_fields
bookmark_border
iuml
cancel

കോഴിക്കോട്​: മുസ്​ലിംലീഗ്​ സ്ഥാനാർഥി പട്ടിക പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ പ്രഖ്യാപിച്ചപ്പോൾ സർപ്രൈസ്​ എൻട്രിയായത്​ ദിനേശ്​ പെരുമണ്ണയുടെ പേരാണ്​. കഴിഞ്ഞ രണ്ട്​ തവണയും പി.ടി.എ റഹീമിന്​ മുമ്പിൽ കൈവിട്ട മണ്ഡലം പിടിക്കാനായി കോൺഗ്രസുകാരനായ ദിനേശ്​ പെരുമണ്ണയെ യു.ഡി.എഫ്​ സ്വതന്ത്രനായാണ്​ ലീഗ്​ രംഗത്തിറക്കുന്നത്​​.

കഴിഞ്ഞ തവണ കുന്ദമംഗലം സീറ്റിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി ടി.സിദ്ദീഖ്​ ആണ്​ മത്സരിച്ചിരുന്നത്​. മുൻ ജില്ല പഞ്ചായത്ത്​ അംഗം കൂടിയായ​ ദിനേശിന്​ മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്​. കോൺഗ്രസ്​, മുസ്​ലിംലീഗ്​ നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിയസഭാ സ്ഥാനാർഥിത്വം ഉറപ്പില്ലായിരുന്നെന്നും വിജയം പ്രതീക്ഷിക്കുന്നതായും ദിനേശ്​ പെരുമണ്ണ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dinesh Perumanna makes a surprise entry in the league seat
Next Story