മെയ്ഡ് ഇൻ കൊച്ചി; നാളെത്തെ സ്ലോഗൻ -ദിനേശ് നിര്‍മല്‍
text_fieldsകെ.എസ്.ഐ.ഡി.സി ഐ.ബി.എമ്മുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര ജെന്‍ എ.ഐ കോണ്‍ക്ലേവിൽ ഐ.ബി.എം സോഫ്റ്റ് വെയര്‍ പ്രോഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിർമലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം കൈമാറുന്നു
കൊച്ചി: നാളെ ലോകം കേൾക്കാൻ പോകുന്ന സ്ലോഗനാണ് മെയ്ഡ് ഇൻ കൊച്ചിയെന്ന് ഐ.ബി.എം സോഫ്റ്റ് വെയര്‍ പ്രൊഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍. ജെൻ എ.ഐ കോൺക്ലേവ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട കോൺക്ലേവാണ് കൊച്ചിയിൽ നടക്കുന്നത്. ജെൻ എ.ഐയെ സംയോജിപ്പിക്കാതെ ഇനി ഒരുൽപന്നത്തെക്കുറിച്ചും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

