ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ഇന്ന് ചോദ്യംചെയ്യും
text_fieldsകൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ.
അനൂപിനോട് കഴിഞ്ഞ ആഴ്ച തോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനൂപ് ഹാജരായിരുന്നില്ല. തുടർന്ന് രണ്ടാമതും അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. അനൂപിന്‍റെയും സുരാജിന്‍റെയും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ ദിലീപിനെ ചോദ്യംചെയ്യേണ്ടത് എപ്പോൾ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികള്‍ക്ക് മുൻകൂർജാമ്യം നൽകിയപ്പോൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്‍റെ ഹരജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേരാൻ ഇന്ന് അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന. തന്‍റെ ഭാഗം കേൾക്കാതെ ഹരജിയിൽ തീരുമാനമെടുക്കരുത് എന്നും നടി ഹൈകോടതിയിൽ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

