Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്‍റെ സഹോദരനെയും...

ദിലീപിന്‍റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്തു

text_fields
bookmark_border
dileep, actress attack case
cancel
Listen to this Article

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ്​ ടി.എൻ. സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അനൂപ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചക്ക് രണ്ടിന് സുരാജുമെത്തി. ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു.

തിങ്കളാഴ്ച സൈബർ വിദഗ്​ധൻ സായ് ശങ്കറിനെ ചോദ്യംചെയ്തിരുന്നു. ദിലീപിന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നറിയുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയശേഷം ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന് ചോദ്യം ചെയ്യലിന്​ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchDileep
News Summary - Dileep's brother and sister's husband questioned by crime branch
Next Story