Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപി​ന്‍റെ മുൻകൂർ...

ദിലീപി​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റില്ല

text_fields
bookmark_border
ദിലീപി​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റില്ല
cancel

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപി​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ചയായിരിക്കും കേസ് പരിഗണിക്കുക. ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപി​ന്‍റെ ആവശ്യം എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.

ജാമ്യാപേക്ഷ പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ ദിലീപി​ന്‍റെ അറസ്റ്റും തടഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷയിൽ കോടതി സർക്കാറി​ന്‍റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതേസമയം, നാല് വർഷം കഴിഞ്ഞുള്ള ഇതുമായുള്ള വെളിപ്പെടുത്തൽ സംശയകരമെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ദീലിപ് ആരോപിച്ചു.

ദി​ലീ​പി​ന്​ പു​റ​മെ സ​ഹോ​ദ​ര​ൻ പി. ​ശി​വ​കു​മാ​ർ (അ​നൂ​പ്​), സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ടി.​എ​ൻ. സൂ​ര​ജ് എ​ന്നി​വ​രും ഹരജി നൽകിയിട്ടുണ്ട്. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ മൊ​ഴി​യു​ടെ പേ​രി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് പു​തി​യ കേ​സ് ദിലീപിനെതിരെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന് പ​ങ്കു​ണ്ടെ​ന്നും പ​ൾ​സ​ർ സു​നി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്​ പി​ന്നാ​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ക​വ​രു​ത്തു​മെ​ന്ന് പ​റ​യു​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്​​ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നു. തു​ട​ർ​ന്നാ​ണ് ദി​ലീ​പ്, അ​നൂ​പ്, സൂ​ര​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress attack caseDileep
News Summary - Dileep's anticipatory bail to be heard on Friday; No arrests until then
Next Story