Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

text_fields
bookmark_border
Dileep
cancel
Listen to this Article

ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ൻ ദി​ലീ​പി​നെ ഇ​ന്നും ചോ​ദ്യം ചെ​യ്യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച​യും ദിലീപിനെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ഏ​ഴു​മ​ണി​ക്കൂ​റോ​ളം ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്തു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ദി​ലീ​പ് മൊ​ഴി ന​ൽ​കി. ക്രൈാംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ആദ്യമായാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നും അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിന്‍റെ അഭിഭാഷകർ കൂറുമാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് പറയുന്ന ദിലീപ് സാക്ഷികളെ സ്വീധീനിക്കുന്നതെന്തിന് എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.

ഏ​പ്രി​ൽ 15ന് ​മു​ൻ​പാ​യി കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​കോ​ട​തി നി​ർ​ദേ​ശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dileep will be questioned again today in the case of attacking the actress
Next Story