Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 4:35 AM IST Updated On
date_range 8 Aug 2017 4:35 AM ISTകുടിശ്ശിക: ദിലീപിെൻറ ഇടുക്കിയിലെ വീടിെൻറ വൈദ്യുതി വിഛേദിച്ചു
text_fieldsbookmark_border
മൂലമറ്റം (തൊടുപുഴ): സിനിമ നടൻ ദിലീപിെൻറ ഇടുക്കി കൈപ്പയിലെ വീടിെൻറ വൈദ്യുതി വിഛേദിച്ചു. കുടിശ്ശികയായ 346 രൂപ അടക്കാത്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ ഇവിടെയെത്തി ഫ്യൂസ് ഉൗരുകയായിരുന്നു. നാലുതവണത്തെ കുടിശ്ശികയാണ് ദിലീപ് അടക്കാനുള്ളത്. മുൻ ഉടമ കുര്യാട്ടുമലയിൽ തൊമ്മൻ തോമ്മെൻറ പേരിലാണ് വൈദ്യുതി കണക്ഷൻ. വർഷങ്ങൾക്കുമുമ്പ് ഈ പേരിലാണ് കെ.എസ്.ഇ.ബി കണക്ഷൻ നൽകിയത്. സ്ഥലം പലതവണ കൈമറിഞ്ഞെങ്കിലും കൺസ്യൂമർ നമ്പറും പേരും വിലാസവും മാറ്റിയില്ല. വീടും സ്ഥലവും ദിലീപ് സ്വന്തമാക്കിയെങ്കിലും ആരും ഇവിടെ താമസിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാവുകയും റിമാൻറിലാവുകയും ചെയ്തതിനുപിന്നാലെ ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി സ്വന്തമാക്കിയെന്നപേരിൽ കൈപ്പയിലെ ഇൗ സ്ഥലവും തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
