Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവ ജയിലിൽ ദിലീപിന് പ്രത്യേക ഭക്ഷണവും സൗകര്യങ്ങളും

text_fields
bookmark_border
ആലുവ ജയിലിൽ ദിലീപിന് പ്രത്യേക ഭക്ഷണവും സൗകര്യങ്ങളും
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് സഹതടവുകാരന്‍റെ വെളിപ്പെടുത്തല്‍. ആലുവ സ്വദേശിയായ സനൂപ് ദിലീപിന്‍റെ തൊട്ടടുത്തുള്ള സെല്ലിലായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പത്തുവര്‍ഷം മുമ്പുളള കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ സനൂപ് ആലുവ സബ്ജയിലില്‍ എത്തിയത്. പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലിനുളളില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പകല്‍സമയത്ത് ദിലീപ് ജയില്‍ അധികൃതരുടെ മുറിയിലായിരിക്കും. ജയിലുദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണമാണ് ദിലീപിനും നൽകുന്നത്. എല്ലാവരെയും സെല്ലിലേക്ക് കയറ്റി കഴിയുമ്പോഴാണ് ദിലീപിനെ പുറത്തേക്ക് വിടുന്നത്. രാത്രിയില്‍ മാത്രമാണ് ദിലീപ് സെല്ലിനുളളില്‍ കിടക്കാനായി എത്തുന്നത്. ജയില്‍ അധികൃതരുടെ ബാത്ത് റും, പ്രത്യേകം ഭക്ഷണം എന്നിവയാണ് ദിലീപിന് ലഭിക്കുന്നതെന്ന് സനൂപ് പറയുന്നു.

ജയില്‍ അധികൃതരുടെ മുറിയില്‍ എത്തിച്ചാണ് ദിലീപിനുളള പ്രത്യേക ഭക്ഷണം നല്‍കുന്നത്. സഹതടവുകാര്‍ക്ക് ഇതെല്ലാം അറിയാം. മര്‍ദ്ദനം ഭയന്നാണ് ആരുമൊന്നും പറയാത്തത്. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ താൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും സനൂപ് വ്യക്തമാക്കുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep gets special food in Aluva jail- kerala news
Next Story