Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ്​ ​ൈഹകോടതിയിൽ ഇന്ന്​ ജാമ്യാ​േപക്ഷ നൽകും

text_fields
bookmark_border
ദിലീപ്​ ​ൈഹകോടതിയിൽ ഇന്ന്​ ജാമ്യാ​േപക്ഷ നൽകും
cancel

കൊച്ചി: നടി​െയ അക്രമിച്ചകേസിൽ റിമാ‍ൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്നു ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകും. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതി​െയ സമീപിക്കാനൊരുങ്ങുന്നത്​. 

ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും നേരിട്ട്​ ഹൈകോടതിയെ സമീപിക്കാനാണു നീക്കം. ദിലീപ് ഹൈകോടതിയിൽ ജാമ്യഹർജി നൽകിയാലും അത് എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻ‍ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. 

ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തി​​​​​​െൻറ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

അതേസമയം, കേസിൽ പൊലീസ്​ എം.എൽ.എമാരായ പി.ടി. തോമസ്​, ​അൻവർ സാദത്ത്​ എന്നിവരു​െട മൊഴി​െയടുക്കും. മൊഴി നൽകാൻ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ട്​ പൊലീസ്​ ഇരുവർക്കും നോട്ടീസ്​ നൽകിയിട്ടുണ്ട്​​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dileep file bail application to high court -kerala news
Next Story