കോടതിമുറ്റത്ത് സഹോദരന് ദിലീപിെൻറ ശകാരം
text_fieldsഅങ്കമാലി: മജിസ്ട്രേറ്റ് കോടതി മുറ്റത്ത് സഹോദരൻ അനൂപിന് ദിലീപിെൻറ ശകാരം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കിനിൽക്കെ സഹോദരനെ ദിലീപ് ശകാരിച്ചത്.
ദിലീപ് കോടതിയിൽനിന്ന് പുറേത്തക്കിറങ്ങുേമ്പാഴാണ് വരാന്തയിൽ അനൂപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനൽകാരോട് ആവശ്യമില്ലാത്തത് പറയാൻ. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ? അല്ലെങ്കിൽ തന്നെ പ്രശ്നമാ. അതിെൻറ കൂടെയാ ഇതും’-അനുജനോട് ദിലീപ് ക്ഷുഭിതനായി.
അപ്പോഴേക്കും അനൂപിെൻറ സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും കോടതി കവാടത്തിൽനിന്ന് ദിലീപിെൻറ അടുത്തേക്ക് നീങ്ങി. ഇതുകണ്ട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടന്നു.
_0.jpg)