Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: ദിലീപും ശരത്തും കോടതിയിൽ കുറ്റം നിഷേധിച്ചു

text_fields
bookmark_border
actor dileep
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. ഇരുവരും കോടതിയിൽ കുറ്റം നിഷേധിച്ചു. തെളിവു നശിപ്പിക്കൽ കുറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ ഇരുവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാത ഇരുവരെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

തെളിവ് മറച്ചുവെച്ചു എന്നതാണ് ശരത്തിന് എതിരായ കേസ്. ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവാര്യരും ബാല ചന്ദ്രകുമാറുമാണ് ഈ പട്ടികയിലുള്ളത്. നവംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നടപടികളെ കുറിച്ച് അന്ന് തീരുമാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dileep and Sarath denied the crime in court
Next Story