ദിലീപ്: അടൂർ പ്രകാശിന്‍റെ പ്രസ്താവന നിരുത്തരവാദപരമെന്ന് കെ. മുരളീധരൻ; ‘രാഷ്ട്രീയ എതിരാളികൾക്ക് അടിക്കാൻ ആയുധം കൈയിൽ കൊടുക്കുന്നതിന് തുല്യം’
text_fieldsതിരുവനന്തപുരം: ദിലീപ് വിഷയത്തിലെ അടൂർ പ്രകാശിന്‍റെ പ്രസ്താവന നിരുത്തരവാദപരമായി എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിധി വന്നയുടൻ പാർട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്. ആ നയത്തിനെതിരായ പ്രസ്താവനയാണ് അടൂർ പ്രകാശിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
അദ്ദേഹത്തെ പോലെ ഒരാളോട് ഇതൊന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് 10-50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. അങ്ങനെയുള്ള വ്യക്തി ഇങ്ങനെ പ്രസ്താവനയിറക്കിയത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. രാഷ്ട്രീയ എതിരാളികൾക്ക് അടിക്കാൻ ആയുധം കൈയിൽ കൊടുക്കുന്നതിന് തുല്യമായിപ്പോയി. അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു. ഏതായാലും അത് വളരെയധികം പ്രയാസങ്ങൾ സൃഷ്ടിച്ചു.
ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അതൊരു വ്യക്തിയുടെ അഭിപ്രായം എന്ന നിലയിലേ ജനം കണക്കിലെടുത്തിട്ടുള്ളൂ. യു.ഡി.എഫ് സംവിധാനത്തിന്റെ യോഗങ്ങൾ വിളിച്ചു കൂട്ടുന്ന ഒരു പ്രധാന ജോലിയാണ് കൺവീനർക്കുള്ളത്. പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെ.പി.സി.സി പ്രസിഡന്‍റാണ്. ആ അവകാശം മറ്റാർക്കുമില്ല. പാർട്ടി പ്രസിഡന്റ് വിഷയത്തിൽ കൃത്യമായ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

