Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘താൽകാലിക നിയമനത്തിനും സ്ഥിര നിയമനത്തിനും ഒരേ മാനദണ്ഡമാണോ?’; ഡിജിറ്റൽ സർവകലാശാല താൽകാലിക വി.സി നിയമനത്തിൽ ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽകാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചതിനെതിരായ സർക്കാറിന്റെ ഹരജി ഹൈകോടതി വിശദ വാദത്തിനായി 26ലേക്ക് മാറ്റി. സർക്കാറിന്റെ പട്ടിക ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.
സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരാണ് ഗവർണറുടെ നടപടിയെന്ന് ഹരജിയിൽ പറയുന്നു.
താൽകാലിക നിയമനത്തിനും സ്ഥിരനിയമനത്തിനും ഒരേ മാനദണ്ഡമാണോയെന്നും നിയമനത്തിൽ സർക്കാറിന്റെയും യു.ജി.സിയുടേയും പങ്ക് എന്താണെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു.
Next Story

