ഡിജിറ്റൽ സർവേ : ചെലവാകുന്ന തുക ഭൂവുടമസ്ഥരിൽനിന്ന് ഈടാക്കാൻ ഉത്തരവ്
text_fieldsകോഴിക്കോട് : സംസ്ഥാനത്തു ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ സർവേക്ക് ചെലവാകുന്ന തുക ഭൂവുടമസ്ഥരിൽനിന്ന് ഈടാക്കുമെന്ന് ഉത്തരവ്. ഡിജിറ്റൽ സർവേ പദ്ധതിയുമായി ബന്ധപെട്ടു വില്ലേജുകളുടെ സർവേ നടപടികൾ നിർവഹിക്കുന്നതിന് ചെലവാകുന്ന തുക മുൻകൂറായി സർക്കാർ വഹിക്കും. സർവേ ഡയറക്ടറുടെയും ലാൻ റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തുടർന്ന് റിക്കാർഡുകൾ റവന്യൂ ഭരണത്തിന് കൈമാറിയ ശേഷം വില്ലേജ് ഓഫീസുകൾ വഴി കരം അടക്കുന്നതോടൊപ്പം ഭൂവുടമസ്ഥരിൽ നിന്നും കുടിശിക തുകയായി ഇത് ഈടാക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി നൽകിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സംസ്ഥാനത്ത് 1550 വില്ലേജുകളിൽ നാലു ഘട്ടങ്ങളിലായിട്ടാണ് ഡിജിറ്റൽ സർവേ നടത്താൻ തത്വത്തിൽ അംഗീകാരം നൽകി 2021 ആഗസ്റ്റ് 18ന് ഉത്തരവായത്.
1961 ലെ സർവേ അതിരടയാള നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സർക്കാരിന്റെ മുന്നനുവാദത്തോടെ സർവേ പ്രവർത്തനങ്ങൾക്കായി ചെലവാകുന്ന തുക ആദ്യം സർക്കാർ വഹിക്കും. നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളുടെ ചെലവ് ആദ്യം സർക്കാർ വഹിക്കുന്നതിനും തുടർന്ന് തുക ഭൂവുടമസ്ഥരിൽ നിന്നും ഈടാക്കുന്നതിന് അനുമതി നൽകണമെന്ന് സർവേ ഡയറക്ടർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവേ ആധുനിക റീസർവേയുടെ ഭാഗമായതിനാൽ സർവേ ഡയറക്ടറുടെ ശുപാർശ അംഗീകരിക്കാവുന്നതാണെന്ന് ലാൻഡ് വന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

