ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണം വാങ്ങുമ്പോൾ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കണം: വിശദ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി
text_fieldsതിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. രാജമാണിക്യം സർക്കാറിന് റിപ്പോർട്ട് നൽകി. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണം വാങ്ങുമ്പോൾ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കണമെന്നും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും രേഖ വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
സ്വർണം കാണിക്കയായി ലഭിച്ചതുമുതൽ അത് സ്ട്രോങ് റൂമിലേക്ക് മാറ്റാനോ പണയം വെക്കാനോ മറ്റ് ആവശ്യങ്ങൾക്കോ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതടക്കമുള്ള എല്ലാ രേഖകളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിർദേശം.
സ്വർണ പൂശുന്നതിലുൾപ്പെടെ മാർഗ രേഖ വേണമെന്നും റിപ്പോർട്ട് പറയുന്നു. ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ ഇടപാടുകൾ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

