ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്ഷൻ സെൻററുകൾ
text_fieldsതിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിെൻറ മുഖ്യധാരയിലെത്തിക്കാൻ പൊലീസ് ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി അഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഞ്ച് തലത്തിൽ ആരംഭിക്കുന്ന േകന്ദ്രങ്ങൾ എല്ലാ ജില്ലയിലും വ്യാപിപ്പിക്കും. ഗെയിമുകൾക്ക് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൃത്യമായി പരിശോധിച്ചിട്ടില്ല.
ജില്ലതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസിൽ ജില്ല ശിശു സംക്ഷണ യൂനിറ്റ്, ഡിസിട്രിക്ട‌് റിസോഴ്സ് സെൻറർ എന്നിവ മുഖാന്തരം ഇടപെടൽ നടത്തുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന് കീഴിൽ വിപുല േപരൻറിങ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. േകരള പൊലീസിെൻറ സോഷ്യൽ പൊലീസിങ് ഡയറക്ടേററ്റിന് കീഴിൽ 'ചിരി' എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനും സജ്ജമാക്കി.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 12,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ 19 സൈബർ പൊലീസ് സ്റ്റേഷനുകൾ, മൂന്ന് സൈബർ ഡോമുകൾ, ഹൈടെക് സൈബർ ക്രൈം എൻക്വയറി സെൽ എന്നിവ സംയോജിപ്പിച്ച് സൈബർ ക്രൈം ഇൻെവസ്റ്റിഗേഷൻ ഡിവിഷൻ (സി.സി.ഐ.ഡി) ആരംഭിക്കും. സാേങ്കതിക സഹായം നൽകാൻ സൈബർ ഓപറേഷൻ ആൻഡ് സെക്യൂരിറ്റി ഡിവിഷൻ (സി.ഒ.എസ്.ഡി) ആരംഭിക്കുന്നത് പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരത്ത് സൈബർ സെക്യൂരിറ്റി സെൻറർ ആരംഭിക്കുന്നതിന് മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി. സോഷ്യൽ മീഡിയ അനലൈസിങ് ലാബിന് ഒരു കോടിയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

