Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ഥലം ഇടപാടിന്​...

സ്​ഥലം ഇടപാടിന്​ വില്ലേജ് ഓഫിസിൽ പോകേണ്ട സാഹചര്യം ഒഴിവാകും; ഭൂമി വിവരങ്ങൾക്ക് ഡിജിറ്റൽ കാർഡ് ആലോചനയിൽ -മന്ത്രി കെ. രാജൻ

text_fields
bookmark_border
k rajan
cancel

തിരുവനന്തപുരം: ഭൂമി സംബന്ധിച്ച പൂർണവിവരങ്ങൾ ഡിജിറ്റൽ ലോക്കറിലൂടെയോ ഡിജിറ്റൽ കാർഡിലൂടെയോ വില്ലേജ് ഇൻഫർമേഷൻ സിസ്​റ്റത്തിലൂടെയോ നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നെന്ന്​ റവന്യൂ മന്ത്രി കെ. രാജൻ. ഇത്​ യാഥാർഥ്യമായാൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക്​ വില്ലേജ് ഓഫിസിൽ പോകേണ്ട സാഹചര്യം ഒഴിവാകും. റവന്യൂവകുപ്പി​െൻറ ഡിജിറ്റൽ സേവനങ്ങൾ നാടിന്​ സമർപ്പിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ കാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടാണ് യുണീക് തണ്ടപ്പേർ എന്ന ആശയം. ഓരോരുത്തർക്കും എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേർ ലഭിക്കും. പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതികവിദ്യ മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചു. അർഹരായ എല്ലാവർക്കും പട്ടയം അനുവദിക്കുയെന്ന ലക്ഷ്യത്തിലേക്ക്​ സർക്കാർ നീങ്ങുകയാണ്. സമ്പൂർണ ഡിജിറ്റൽ റീസർവേ നടപ്പാക്കും. നാലുവർഷംകൊണ്ട് ഇത്​ പൂർത്തിയാക്കും. ഇതോടെ എല്ലാവർക്കും എല്ലാ ഭൂമിക്കും രേഖയാകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officeK Rajan
News Summary - Digital card for land information under process - Minister K. Rajan
Next Story