പൊരുത്തമറിഞ്ഞ്, മംഗല്യത്തിലേക്കൊരു ചുവടുവെപ്പ്
text_fieldsകോഴിക്കോട്: മാംഗല്യമെന്നത് ഇന്നലെ വരെ അവർക്ക് സ്വപ്നം മാത്രമായിരുന്നു, ഇന്ന് ആ സ്വപ്നങ്ങൾക്കപ്പുറം പ്രതീക്ഷയുടെ പുതുസൂര്യൻ ഉദിച്ചുയർന്നിട്ടുണ്ട്. തങ്ങൾക്കായി ആരൊക്കെയോ എവിടെയൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസമുണ്ട്. ആ വിശ്വാസത്തിൻമേലാണ് ഇനിയുള്ള ദിവസങ്ങളിൽ അവരുടെ ചുവടുവെപ്പുകൾ. അംഗപരിമിതരും ഭിന്നശേഷിക്കാരുമായ അവരുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ കരുത്തുപകർന്നത് പൊരുത്തം 2018 എന്ന പേരിൽ ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ നടന്ന ഭിന്നശേഷി വിവാഹ ആലോചന സംഗമമായിരുന്നു.
എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡും വേ ടൂ നിക്കാഹ് ഡോട്ട്കോമും ഫോക്കസ് ഇന്ത്യയും ചേർന്ന് ഒരുക്കിയ സംഗമത്തിൽ ആയിരത്തോളം പേർ അവരുടെ മനസ്സുതുറന്നു. താൽപര്യമുള്ളവരോട് തങ്ങളുെട വിവാഹ സങ്കൽപങ്ങൾ പങ്കുവെച്ചു. വ്യത്യസ്ത ഭിന്നശേഷികളുള്ള ചെറുപ്പക്കാർ അവർക്കനുയോജ്യരായ ഇണകളെ കാണുകയും തെരഞ്ഞെടുക്കുകയും ചെയ്ത അപൂർവ സംഗമമാണ് പൊരുത്തമെന്ന പേരിൽ നടന്നത്.
വേ ടു നിക്കാഹ് വെബ്സൈറ്റിൽ നേരത്തേ രജിസ്റ്റർ ചെയ്തവരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവർക്ക് പരസ്പരം കാണാനും സംസാരിക്കാനും മുപ്പതോളം ക്ലാസ്മുറികളും അറുപത് കൗണ്ടറുകളുമാണ് ഒരുക്കിയത്. കാഴ്ചയും കേൾവിയുമില്ലാത്തവരെയും പൂർണമായ ചലനശേഷിയുമില്ലാത്തവരെയും സഹായിക്കാൻ മുന്നൂറോളം വളൻറിയർമാരുണ്ടായിരുന്നു. മുന്നൂറോളം ഭിന്നശേഷിക്കാർ പങ്കെടുത്ത അമേരിക്കയിൽ നടന്ന പരിപാടിയാണ് ഇതിനുമുമ്പ് ഇത്തരത്തിൽ ഇണകളെ കണ്ടെത്തുന്ന ഏറ്റവും വലിയ വേദിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഐ.എസ്.എമ്മിെൻറ 50ാം വാർഷികാഘോഷത്തിെൻറ സംഗമം ഒരുക്കിയത്. കേരള ജംഇയ്യതുൽ ഉലമ വർക്കിങ് പ്രസിഡൻറ് സി.പി. ഉമർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു. എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ. അഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി മുസ്തഫ മദനി, ഫോക്കസ് ഇന്ത്യ ചെയർമാൻ പ്രഫ.യു.പി യഹ്യ ഖാൻ മദനി, ജന. സെക്രട്ടറി ശുക്കൂർ കോണിക്കൽ, കെ.എൻ.എം സെക്രട്ടറി അബ്്ദുറഹിമാൻ മദനി പാലത്ത്, ഐ.എസ്.എം ജന.സെക്രട്ടറി ഡോ. ജാബിർ അമാനി, ട്രഷറർ ഫൈസൽ നന്മണ്ട, വൈസ് പ്രസി. പ്രഫ. ഇസ്മാഈൽ കരിയാട്, ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, കെ.പി. ഹംസ ജൈസൽ, എൻ.എം. അബ്ദുൽ ജലീൽ, എം.കെ. അബ്്ദുറസാഖ്, ഡോ. അബ്്ദുൽ അഹദ്മദനി, പി. അബ്്ദുനാസർ, ഡോ. പി.സി. അൻവർ, അബ്ദുൽ ജലീൽ പരപ്പനങ്ങാടി, ടി.പി. തസ്ലിം, കെ.എ. ശിഹാബ് എന്നിവർ പ്രസംഗിച്ചു. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ആലോചന സംഗമത്തിെൻറ ആദ്യപരിപാടിയായി മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരുടെ സംഗമമാണ് ഞായറാഴ്ച നടന്നത്. ഏപ്രിൽ അഞ്ച്, പത്ത് തീയതികളിൽ നടക്കുന്ന അടുത്ത ഘട്ടത്തിൽ ഹൈന്ദവ^െക്രെസ്തവ വിവാഹാലോചനക്ക് വേദിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
