ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു
text_fieldsഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം
വെള്ളിമാടുകുന്ന്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഡിസംബർ എട്ടിന് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. കാണാതായ രാത്രി യൂനിവേഴ്സിറ്റി കാമ്പസിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.
പീഡനശേഷം അസമയത്ത് റോഡിൽ കണ്ട പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിവരാന്വേഷണത്തിൽ പെൺകുട്ടിയെ യുവാവ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് രാത്രി എട്ടിന് ബസിൽ കയറ്റുന്നതായി സി.സി ടി.വിയിൽനിന്ന് കണ്ടെടുത്തു.
യുവാവിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ ഫേസ്ബുക്കിലൂടെ പ്രതിയുടെ ചിത്രം പുറത്തുവിട്ടു. വീട്ടുകാരുടെ പരാതിപ്രകാരം കാണാതായതു സംബന്ധിച്ചായിരുന്നു ആദ്യം കേസ്. പിന്നീട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് ബലാത്സംഗത്തിന് കേെസടുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

