Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബധിരയും മൂകയുമായ...

ബധിരയും മൂകയുമായ യുവതിക്ക്​ പീഡനം; സഹോദര​െൻറ സുഹൃത്ത്​ പിടിയിൽ

text_fields
bookmark_border
ബധിരയും മൂകയുമായ യുവതിക്ക്​ പീഡനം; സഹോദര​െൻറ സുഹൃത്ത്​ പിടിയിൽ
cancel

കഴക്കൂട്ടം: ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ സഹോദരൻറെ സുഹൃത്ത്​ പിടിയിൽ. പൗണ്ട്കടവ് സ്വദേശി മാനുവൽ (51) ആണ് തുമ്പ പൊലീസി​െൻറ പിടിയിലായത്.

കഴിഞ്ഞ ദിവസം മാനുവൽ യുവതിയുടെ വീട്ടിലെത്തുകയും പിതാവിനെ തന്ത്രപരമായി സാധനം വാങ്ങാൻ പറഞ്ഞയച്ച ശേഷം മുറിക്കുള്ളിൽ കടന്ന്​ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

യുവതിയുടെ ഞരക്കം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന്​ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ​ പിടികൂടുകയായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ മാനുവലിനെ റിമാൻഡ്​ ചെയ്തു.

തുമ്പ സ്​റ്റേഷനിലെ ഇൻസ്പെക്ടർ അജേഷി​െൻറ നിർദ്ദേശപ്രകാരം എസ്.ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl rapedsexual abuse
Next Story