Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളുടെ ഭിന്നസ്വരം; ലക്ഷ്യം പുതു ചേരി

text_fields
bookmark_border
സി.പി.എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളുടെ ഭിന്നസ്വരം; ലക്ഷ്യം പുതു ചേരി
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത​ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ തി​രു​ത്ത​ലു​ക​ളെ​ല്ലാം ക​ട​ലാ​സി​ൽ കെ​ട്ട​ട​ങ്ങി​യ​തോ​ടെ സി.​പി.​എ​മ്മി​ൽ പൊ​ട്ട​ലു​ക​ൾ. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പി​ണ​റാ​യി വി​ജ​യ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത സം​ഘ​ട​നാ അ​ച്ച​ട​ക്ക​ത്തി​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ൾ​പോ​ലും ലം​ഘി​ക്കും​വി​ധം പ​രോ​ക്ഷ​മാ​യി ചോ​ദ്യം ചെ​യ്യ​ലു​ക​ളാ​യി രൂ​പം മാ​റി. പ്ര​തി​പ​ക്ഷ നേ​താ​വാ​യി പി​ണ​റാ​യി​യെ നി​ശ്ച​യി​ച്ച​തി​ലെ അ​തൃ​പ്തി മു​ത​ൽ വി​ഴി​ഞ്ഞ​മ​ട​ക്കം രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​വ​രെ ഉ​ന്ന​മി​ടു​ന്ന​ത്​ നേ​തൃ​ത്വ​ത്തെ​യാ​ണ്.

പാ​ർ​ട്ടി​ക്ക്​ തെ​റ്റു​പ​റ്റി​യെ​ന്ന്​ സെ​ക്ര​ട്ടേ​റി​യ​റ്റും അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടും തു​റ​ന്നു​ സ​മ്മ​തി​ക്കു​​​മ്പോ​ഴും ഉ​ത്ത​ര​വാ​ദി​ക​ളോ കു​റ്റ​ക്കാ​രോ ഇ​​ല്ലാ​തെ​യു​ള്ള ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണ്​ ഏ​റെ​യും. അ​തു​കൊ​ണ്ട്​ ആ​രാ​ണ്​ തി​രു​ത്തേ​ണ്ട​ത്​ എ​ന്ന​തി​ലും ഉ​ത്ത​ര​മി​ല്ല. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ്യ​ക്തി​യി​ലോ വ്യ​ക്തി​ക​ളി​ലോ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല, പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും ക​വ​ച​മൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തും ജി​ല്ല​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തും. ഇ​താ​ണ്​ ജി​ല്ല​ക​ളി​ല​ട​ക്കം അ​സ്വ​സ്ഥ​ത​ക​ളു​യ​രാ​ൻ കാ​ര​ണം.

ഫ​ല​ത്തി​ൽ പ​രാ​ജ​യം സി.​പി.​എ​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്ന പാ​ർ​ട്ടി അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ കേ​ന്ദ്രീ​ക​ര​ണ​ത്തെ​യും ഉ​ല​ച്ചെ​ന്ന് വ്യ​ക്തം. കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യു​ള്ള അ​ണി​ക​ളു​ടെ ക​ടു​ത്ത ആ​ഗ്ര​ഹ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ച്ച​ത്. എ​ന്നാ​ൽ, സം​സ്ഥാ​ന നേ​തൃ​ത്വം വി​മ​ർ​ശ​ന​ങ്ങ​ൾ വെ​ട്ടി​നി​ര​ത്തി​യ​ത്​ പാ​ർ​ട്ടി​യു​ടെ സ്വ​യം​തി​രു​ത്ത​ൽ പ്ര​ക്രി​യ​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു.

ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​ത​ന്നെ തു​റ​ന്ന​ടി​ച്ച​തും പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യും സി.​പി.​എ​മ്മി​ൽ സ​മീ​പ​കാ​ല​ത്തെ​ങ്ങു​മി​ല്ലാ​ത്ത അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാണ്​. മാ​ത്ര​മ​ല്ല, പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രെ പാ​ർ​ട്ടി​യി​ൽ പു​തി​യ ചേ​രി സ​ജീ​വ​മാ​കു​ന്നു​വെ​ന്ന സൂ​ച​ന​ക​ളും പ്ര​ക​ട​മാ​ണ്. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പെ​രു​മാ​റ്റ​വും ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം എ​ന്ന​തി​ന​പ്പു​റം പാ​ർ​ട്ടി​യി​ൽ രൂ​പ​പ്പെ​ടു​ന്ന പു​തി​യ നി​ര​യു​ടെ​യും ബ​ദ​ൽ അ​ധി​കാ​ര​ക്ര​മ​ത്തി​ന്റെ സൂ​ച​ന​യാണ്.

പ്ര​തി​പ​ക്ഷ ഉ​പ നേ​തൃ​സ്ഥാ​ന​ത്തി​നാ​യി മു​ന്ന​ണി​യി​ൽ സി.​പി.​ഐ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തു​ന്ന​തി​ന്​ സ​മാ​ന്ത​ര​മാ​യാ​ണ്​ പാ​ർ​ട്ടി​ക്കു​ള്ളി​ലും അ​സാ​ധാ​ര​ണ നീ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ർ​ട്ടി പ്ലീ​നം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ പു​തി​യ നീ​ക്ക​മാ​ണ് പ്ലീ​നം ചേ​രേ​ണ്ട​തി​ല്ലെ​ന്നും വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി ചേ​ർ​ന്നാ​ൽ മ​തി​യെ​ന്നു​മു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ. നി​ല​വി​ലെ സം​ഘ​ട​നാ സ​മ​വാ​ക്യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നു​ള്ള ശ​ക്തി​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​കാ​നു​ള്ള ശ്ര​മ​മാ​ണ് പു​തി​യ ചേ​രി​യു​ടേ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election FailureopenionCPM
News Summary - different openion within cpm
Next Story