കാശുള്ളവർക്ക് ഒന്ന്, ഇല്ലാത്തവർക്ക് മറ്റൊന്ന്; വരുന്നവർക്ക് വ്യത്യസ്ത നിരീക്ഷണ കേന്ദ്രം!
text_fieldsതിരുവനന്തപുരം: കോവിഡ് ദുരിതത്തിൽ നിന്ന് രക്ഷനേടി ഇതരസംസ്ഥാനത്തും വിദേശത്തുംനിന്ന് മടങ്ങിയെത്തുന്നവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കുന്നതിൽ ‘പന്തിഭേദ’വുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധി ലക്ഷണമില്ലാത്ത, എന്നാൽ നിരീക്ഷണത്തിൽ കഴിയേണ്ടവർക്കാണ് രണ്ട് തരം കേന്ദ്രങ്ങൾ തയാറാക്കുന്നത്. ‘അടച്ചുപൂട്ടലിന് ശേഷമുള്ള തന്ത്രങ്ങൾ’ എന്ന പേരിൽ മടങ്ങിയെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും മറ്റ് നടപടിക്രമങ്ങളും വിവരിക്കുന്ന രേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
പ്രവാസികൾ വിമാനത്താവളങ്ങളിലും ഇതരസംസ്ഥാന മലയാളികൾ റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലുമാണ് എത്തുന്നത്. ഇവരിൽ രോഗലക്ഷണമുള്ളവരെ തയാറാക്കി നിർത്തിയ ആംബുലൻസുകളിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
രോഗലക്ഷണമില്ലാത്തവരിൽ വീടുകളിൽ െഎെസാലേഷനിൽ കഴിയേണ്ടവരെ അതിന് അനുവദിക്കും. അതിന് സൗകര്യവും സന്നദ്ധതയും ഇല്ലാത്തവരിലാണ് ആരോഗ്യവകുപ്പ് രണ്ട് ഉപാധി വെക്കുന്നത്. കാശ് കൊടുത്ത് താമസിക്കാൻ കഴിയുന്നവയും അല്ലാത്തവയും. കാശ് കൊടുക്കേണ്ട കോവിഡ് കെയർ സെൻറർ ആവശ്യപ്പെടുന്നവർക്ക് അത് അനുവദിക്കും. അല്ലാത്തവരെ സാധാരണ കോവിഡ് കെയർ സെൻററുകളിലും താമസിപ്പിക്കും.
കേരളത്തിൽ മടങ്ങിയെത്തുന്നവരിലെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ 4610 െഎ.സി.യു കിടക്കകളും 1966 വെൻറിലേറ്ററും തയാറാണ്. സർക്കാർ ആശുപത്രികളിൽ 1398 ഉം സ്വകാര്യ ആശുപത്രികളിൽ 3212 െഎ.സി.യു കിടക്കകളും. നിലവിലെ 1966 വെൻറിലേറ്ററുകളിൽ 1112 എണ്ണം സർക്കാർ ആശുപത്രികളിലും 854 എണ്ണം സ്വകാര്യ ആശുപത്രികളിലുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.