ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിൽ 80.59 രൂപയാണ് പെട്രോളിന്റെ വില.
രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്‍റെ വില തുടരുകയാണ്. ന്യൂഡൽഹിയിൽ ഡീസൽ ലിറ്ററിന് 81 രൂപ 18 പൈസയും പെട്രോളിന് 80 രൂപ 43 പൈസയുമാണ് വില.