Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിക്കുള്ള...

കെ.എസ്.ആർ.ടി.സിക്കുള്ള ഡീ​സലിൽ വെട്ടിപ്പ്: ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി -ഗതാഗത മന്ത്രി

text_fields
bookmark_border
antony raju
cancel

തിരുവനന്തപുരം: നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ഡീ​സ​ൽ വെട്ടിപ്പ് നടത്താൻ ശ്രമിച്ച ഡീലറെ കരിമ്പട്ടികയിൽ പെടുത്തിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഓർഡർ ചെയ്തതിൽ 1000 ലിറ്റർ കുറവുള്ളത് കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുകയായിരുന്നു. പ്രസ്തുത ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഐ.ഒ.സിക്ക് പരാതി അയക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഡീ​സ​ൽ എ​ത്തി​ക്കാ​ൻ ക​രാ​റു​ള്ള നെ​ടു​മ​ങ്ങാ​ട്ടെ എം.​എ​സ് ഫ്യൂ​വ​ൽ​സ് ശ​നി​യാ​ഴ്ച രാ​ത്രി കൊ​ണ്ടു​വ​ന്ന ഡീ​സ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് 1000 ലി​റ്റ​ർ കു​റ​വ് ക​ണ്ട​ത്. 15,000 ലി​റ്റ​ർ ഡീ​സ​ൽ കൊ​ണ്ടു​വ​ന്ന​താ​യി ബി​ല്ലി​ൽ കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ള​വി​ൽ 14,000 ലി​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

1000 ലി​റ്റ​ർ ഡീ​സ​ലി​ന് ഏ​ക​ദേ​ശം 96000 രൂ​പ​യാ​ണ് വി​ല. ഇ​ത് ക​ണ്ടു​പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ന​ഷ്ട​മാ​കു​മാ​യി​രു​ന്ന​ത് ഈ ​തു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ബ​സു​ക​ൾ​ക്ക് മൈ​ലേ​ജ് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. മെക്കാ​നി​ക്കു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും പി​ടി​പ്പ്കേ​ടാ​ണ് ഇ​തി​ന് കാ​ര​ണം എ​ന്ന് പ​റ​ഞ്ഞ്​ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselAntony RajuKSRTC
News Summary - diesel Agency blacklisted says Transport Minister
Next Story