Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2026 4:44 PM IST Updated On
date_range 19 Feb 2026 4:44 PM ISTമെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം; ഡയസ് നോൺ നിർബന്ധമാക്കി ആരോഗ്യവകുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഡയസ്നോൺ നിർബന്ധമാക്കി ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ സമരത്തെ നേരിടുന്നതിന്‍റെ ഭാഗമായാണ് നടപടി. സമരം ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക ഇന്ന് തന്നെ കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് മെഡിക്കൽ കോളജുകളിൽ കടുത്ത പ്രതിസന്ധി തുടരുകയാണ്. ഒ.പി ബഹിഷ്കണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതുതായി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തി വെക്കുന്ന തലത്തിലേക്ക് സമരം വ്യാപിപ്പിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

