അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ അന്തിമ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 65 വയസായിരുന്നു. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ച് കൗൺസിലറുടെയും പൊലീസിെൻറയും നേതൃത്വത്തിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചേർത്തലയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം മകനൊപ്പം കാലടിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ മുതൽ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകീട്ടോടെ ശ്വാസതടസ്സവും ഛർദിയും ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ട് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനൻ വൈദ്യർ. വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ വഴി നിരവധി തവണ ഇദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.

