Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid certificate whatsapp
cancel
Homechevron_rightNewschevron_rightKeralachevron_rightകടയിൽ പോകുമ്പോൾ...

കടയിൽ പോകുമ്പോൾ വാക്​സിൻ സർട്ടിഫിക്കറ്റ്​ മറന്നോ? ഈ നമ്പറിൽ വാട്ട്​സ്​ആപ്പ്​ സന്ദേശമയക്കൂ...

text_fields
bookmark_border

സംസ്​ഥാന​ത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ സർക്കാർ കൊണ്ടുവന്ന പ്രധാന നിർദേശമായിരുന്നു കടയിൽ പോകാൻ വാക്​സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്​. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും ഈ നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്​ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്​സിൻ ലഭിച്ചിട്ടില്ല എന്നതാണ്​ വിമർശനത്തിന്‍റെ കാതൽ.

അതേസമയം, ഇനി വാക്​സിൻ ലഭിച്ചവർ കടയിൽ പോകു​േമ്പാൾ സർട്ടിഫിക്കറ്റ്​ എടുക്കാൻ മറന്നാൽ അതിന്​ ഉടനടി പരിഹാരം കാണാനാകും. കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക്​ വാട്ട്​സ്​ആപ്പ്​ സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ പി.ഡി.എഫായി ലഭിക്കും.

കേന്ദ്ര ഐ.ടി വകുപ്പിന്​ കീഴിലെ 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്ട്​സ്​ആപ്പ്​ അക്കൗണ്ടിൽ മാത്രമാണ്​ ഈ സേവനം ലഭ്യമാവുക.

സർട്ടിഫിക്കറ്റ്​ ലഭിക്കാൻ ചെയ്യേണ്ടത്​:

  • 90 13 15 15 15 എന്ന നമ്പർ മൊബൈൽ ഫോണിൽ സേവ്​ ചെയ്യുക.
  • ഈ നമ്പർ വാട്ട്​സ്​ആപ്പിൽ തുറന്ന്​ Download certificate എന്ന സന്ദേശമയക്കുക.
  • ഒ.ടി.പി നമ്പർ ഉടൻ ലഭിക്കുമെന്ന സന്ദേശം വാട്ട്​സ്​ആപ്പിൽ ലഭിക്കും.
  • തുടർന്ന്​ ഫോണിലേക്ക്​ വന്ന ഒ.ടി.പി നമ്പർ വാട്ട്​സ്​ആപ്പിൽ നൽകുക.
  • ഒ.ടി.പി നമ്പർ സ്​ഥിരീകരിക്കുന്നതോടെ പ്രസ്​തുത മൊബൈൽ നമ്പർ ഉപയോഗിച്ച്​ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്​തവരുടെ പേര്​ വിവരം ലഭിക്കും.
  • ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിന്​ നേരെയുള്ള നമ്പർ നൽകിയാൽ പി.ഡി.എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ്​ ലഭിക്കും.
  • ഇതിന്​ പുറമെ Menu എന്ന സന്ദേശമയച്ചാൽ കൂടുതൽ സേവനങ്ങളും ലഭ്യമാണ്​.
  • കോവിഡുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളാണ്​ ഇവിടെ ലഭിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination certificate
News Summary - Did you forget the vaccine certificate while going to the store? Send WhatsApp message to this number ...
Next Story