Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ വെച്ച് അൻവറിനെ കണ്ടിട്ടില്ല -പി. ജയരാജൻ

text_fields
bookmark_border
'അൻവർ വലതുപക്ഷത്തിന്റെ നാവായി മാറി'
ദുബൈയിൽ വെച്ച് അൻവറിനെ കണ്ടിട്ടില്ല -പി. ജയരാജൻ
cancel

കണ്ണൂർ: താൻ ദുബൈയിൽ പോയ സമയത്ത് പി.വി. അൻവറിനെ കണ്ടിട്ടില്ലെന്നും ആ നിലക്ക് കള്ളപ്രചാരണമാണ് നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ദുബൈയിലെ പരിപാടികളിലൊന്നും അൻവറിനെ കണ്ടിട്ടില്ല. ദുബൈയിൽ ഏത് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂർ പാട്യത്തെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറിന്റേത് ഗുരുതരമായ വഴിതെറ്റലാണ്. അൻവർ വലതുപക്ഷത്തിന്റെ നാവായി മാറി. ആർ.എസ്.എസിനെ സഹായിക്കുന്ന രീതിയിലാണ് പ്രതികരണങ്ങൾ പുറത്തുവരുന്നത്. ഈ കാര്യത്തിൽ ഗൂഢാലോചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്.

ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് വരാൻ കാത്തുനിൽക്കാതെ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണമുന്നയിക്കുകയാണ് അൻവർ ചെയ്തതെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Did not meet PV Anwar in Dubai says P Jayarajan
Next Story