Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗങ്ങൾക്കെത്തിയില്ല;...

യോഗങ്ങൾക്കെത്തിയില്ല; എം.എൽ.എയുടെ സെനറ്റ്​ അംഗത്വം റദ്ദാക്കി

text_fields
bookmark_border
P abdul hameed
cancel

കോ​ഴി​ക്കോ​ട്​: യോ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​​ങ്കെ​ടു​ക്കാ​ത്ത​തി​​നാ​ൽ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ​യു​ടെ സെ​ന​റ്റ്​ അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​താ​യി കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല. 2019 ഡി​സം​ബ​ർ 10 മു​ത​ൽ തു​ട​ർ​ച്ച​യാ​യ ആ​റ് സെ​ന​റ്റ്​ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എം.​എ​ൽ.​എ​ക്ക്​ ര​ജി​സ്​​ട്രാ​ർ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. സ​ർ​വ​ക​ലാ​ശാ​ല സ്ഥി​തി​ചെ​യ്യു​ന്ന വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ​യാ​ണ്​ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അം​ഗ​ങ്ങ​ളു​ടെ സെ​ന​റ്റ് അം​ഗ​ത്വം ച​ട്ട​പ്ര​കാ​രം റ​ദ്ദാ​കു​മെ​ന്ന​തി​നാ​ലാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​ത്.

എം.​എ​ൽ.​എ​മാ​രു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ഇ​ദ്ദേ​ഹം സെ​ന​റ്റ് അം​ഗ​മാ​യ​ത്. യോ​ഗ​ങ്ങ​ളി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന് മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ൽ സെ​ന​റ്റ് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കും. അ​തേ​സ​മ​യം, ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് അ​ബ്​​ദു​ൽ ഹ​മീ​ദ്​ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ സ​മ്മേ​ള​ന​വും നി​യ​മ​സ​ഭ ക​മ്മി​റ്റി യോ​ഗ​വും ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​വു​മു​ള്ള സ​മ​യ​ത്ത്​ ന​ട​ന്ന സെ​ന​റ്റ്​ യോ​ഗ​ങ്ങ​ളി​ലാ​ണ്​ ഹാ​ജ​രാ​കാ​ൻ ക​​ഴി​യാ​ഞ്ഞ​ത്. അ​ത​ത്​ സ​മ​യ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യം വൈ​സ്​ ചാ​ൻ​സ​ല​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​താ​യ ക​ത്ത്​ കി​ട്ടി​യി​ട്ടി​​ല്ലെ​ന്നും പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senateP abdul hameedCalicut university
News Summary - Did not attend meetings; MLA's Senate membership canceled
Next Story