Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ​ഫ്രണ്ടിനെ...

പോപുലർ ​ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രിയും ഡി.ജി.പിയും

text_fields
bookmark_border
പോപുലർ ​ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രിയും ഡി.ജി.പിയും
cancel

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെ​െട്ടന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവി‍​​​​െൻറ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഇംഗ്ലീഷ്​ ദിനപത്രത്തിൽ  റിജിജുവിനെ ഉദ്ധരിച്ച്​ വന്ന വാർത്തയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാല്​ കേസുകൾ ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെ​െട്ടന്നാണ്​ വാർത്തയിലുള്ളത്​. ഇക്കാര്യം ഡി.ജി.പിയും നിഷേധിച്ചു. 

പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം ഇൗ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കി. വര്‍ഗീയസംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാറി​​​​​െൻറ നയമല്ല. സമൂഹത്തില്‍ വര്‍ഗീയചേരിതിരിവും കലാപവുമുണ്ടാക്കുന്നതി‍​​​​െൻറ അടിസ്ഥാനത്തില്‍ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്.വർഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ പ്രത്യയശാസ്ത്രമോ നിരോധനം കൊണ്ട് ഇല്ലാതാക്കാനാവില്ല. ജനങ്ങളെ അണിനിരത്തിയും കര്‍ക്കശ നിയമനടപടികള്‍ സ്വീകരിച്ചുമാണ് വര്‍ഗീയതയെയും തീവ്രവാദത്തെയും നേരിടേണ്ടത്. പോപുലര്‍ ഫ്രണ്ടി‍​​​​െൻറ കാര്യത്തിലും ഈ നിലപാട് തന്നെയാണ്​.

വർഗീയതക്കും തീവ്രവാദത്തിനുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മതസ്പര്‍ധ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എൻ.ഡി.എഫ്, - പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 104 കേസുകൾ 2005 മുതല്‍ 2012 വരെ കേരളത്തില്‍ രജിസ്​റ്റർ ചെയ്തിരുന്നു. എന്നാല്‍, 2013 മുതല്‍ 2017 വരെ കേവലം 14 കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

അവതരണത്തിലോ തുടർന്നുള്ള ചർച്ചയിലോ പോപുലർ ഫ്രണ്ട്​ നിരോധനവുമായി ബന്ധപ്പെട്ട ഒരു ആശയവും കേരളം മുന്നോട്ടുവെച്ചിട്ടില്ലെന്ന്​ ഡി.ജി.പി വാർത്തക്കുറിപ്പിൽ വ്യക്​തമാക്കി. ജനുവരിയിൽ നടന്ന യോഗത്തിൽ മൗലികവാദം സംബന്ധിച്ച പ്രസ​േൻറഷനും ചർച്ചയുമുണ്ടായിരുന്നു. ഒരു കൂട്ടം ഡി.ജി.പിമാർ തയാറാക്കിയ ഇൗ പ്രസ​േൻറഷ​​​​​െൻറ അവതരണം മാത്രമാണ്​ ഡി.ജി.പി നിർവഹിച്ചതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.


 

Press Note Clarification Rejoinder by Anonymous QCvDKN on Scribd

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspopular frontdgp loknath behramalayalam newsPFIban pfi
News Summary - Did not ask for the ban of PFI-Kerala news
Next Story