Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രമേഹരോഗികൾ ഈ നമ്പറിൽ വിളിക്കൂ; അസുഖം പമ്പ കടക്കും
text_fieldsbookmark_border
തിരുവനന്തപുരം: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ടോൾ ഫ്രീ അമ്പ്യുട്ടേഷൻ ഹെൽപ് ലൈൻ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വാസ്കുലർ സർജറി ദിനത്തോടനുബന്ധിച്ചാണ് ടോൾ ഫ്രീ നമ്പറായ 1800-123-7856 സേവനം ആരംഭിക്കുന്നത്.
പ്രമേഹം മൂലമോ അമിത പുകവലിയുടെ ഫലമായോ കാൽപാദം നീക്കം ചെയ്യേണ്ടി വരുന്ന രോഗികൾക്കും അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉടനടി പരിഹാരത്തിനായി ആശ്രയിക്കാവുന്ന നമ്പറാണിത്. 24 മണിക്കൂറും രോഗസംബന്ധമായ വിഷയങ്ങൾ അറിയാൻ കഴിയും.
പ്രമേഹ രോഗികൾക്കിടയിലെ കാൽ മുറിച്ചുമാറ്റുന്നതു കുറക്കുക എന്ന ലക്ഷ്യത്തോടെ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ കാമ്പയിന്റെ ഭാഗമായാണ് ടോൾ ഫ്രീ നമ്പർ സേവനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

