Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈസൻസില്ലാതെ പ്രമേഹ...

ലൈസൻസില്ലാതെ പ്രമേഹ ചികിത്​സ; കാളികാവിലെ സ്​ഥാപനം പൂട്ടിച്ചു

text_fields
bookmark_border
ലൈസൻസില്ലാതെ പ്രമേഹ ചികിത്​സ; കാളികാവിലെ സ്​ഥാപനം പൂട്ടിച്ചു
cancel

മലപ്പുറം: കാളികാവ് അഞ്ചച്ചവിടിയിൽ ലൈസൻസ്​ ഇല്ലാതെ മരുന്ന് വിൽപ്പനയും പ്രമേഹ ചികിൽസയും നടത്തിവന്നിരുന്ന സ്ഥാപനം പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ സ്​ഥാപനം അടച്ചു പൂട്ടിയത്​.

പ്രമേഹരോഗത്തിനായി ഒറ്റമൂലി ചികിൽസ നടത്തിവന്ന ക്ലിനിക്കിൽ ചികിൽസ തേടി നിരവധി പേർ എത്തിയിരുന്നു.ഇതിനെതിരെ പരാതി ഉയർന്ന പശ്ചാതലത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.

കാളികാവ് സി.എച്ച്​.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് പരിശോധനക്ക് നേതൃത്വം നൽകി. വണ്ടൂരിനടുത്ത് നടുവത്ത് സ്വദേശിയായ മധ്യവയസ്കനാണ് ചികിൽസകൻ. കേസെടുത്തിട്ടില്ലെന്നും ചികിൽസാ കേന്ദ്രത്തി​​​െൻറ പ്രവർത്തനം നിർത്തിവെപ്പിച്ചിട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdiabeticsmalayalam newsFake Treatment
News Summary - Diabetic Treatment without Licence - Kerala News
Next Story