കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവും അക്രമികളെ സംരക്ഷിക്കുന്നു -മുഖ്യമന്ത്രി
text_fieldsകുടുംബസഹായ നിധി ഏറ്റുവാങ്ങിയ ശേഷം വിതുമ്പുന്ന ധീരജിന്റെ അച്ഛൻ രാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിക്കുന്നു
ചെറുതോണി: കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവുവരെ അക്രമികളെ സംരക്ഷിക്കാൻ തയാറാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തേറ്റ് മരിച്ച ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് സി.പി.എം സമാഹരിച്ച തുക കൈമാറി ചെറുതോണിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥിയായിരുന്നു ധീരജ്. എസ്.എഫ്.ഐയുടെ വളർച്ചയിൽ അസ്വസ്ഥരായവരാണ് ആക്രമണത്തിന് പിന്നിൽ. വ്യക്തമായ ആസൂത്രണത്തോടെയാണ് ധീരജിനെ കൊലപ്പെടുത്തിയത്. ഗാന്ധി ശിഷ്യന്മാർക്ക് എങ്ങനെയാണ് ആലുവയിൽ സവർക്കറുടെ ചിത്രം വെക്കാൻ സാധിച്ചത്. . ഭാരത് ജോഡോ യാത്രയുമായി 19 ദിവസം കേരളത്തിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളെ ഒഴിവാക്കി. ബി.ജെ.പിയുടെ വർഗീയതയാണ് രാഹുൽ രൂപത്തിലും ഭാവത്തിലും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
1.58 കോടിയാണ് ധീരജിനായി സമാഹരിച്ചത്. 60 ലക്ഷം ധീരജിന്റെ കുടുംബത്തിനും അഞ്ച് ലക്ഷം വീതം ആക്രമണത്തിൽ പരിക്കേറ്റ അമൽ, അഭിജിത് എന്നിവരുടെ കുടുംബാംഗങ്ങൾക്കും കൈമാറി. ബാക്കി തുക ധീരജ് സ്മരക മന്ദിര നിർമാണത്തിന് ഉപയോഗിക്കും. ജില്ല സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

