കെ.എസ്.യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെയെന്ന് സച്ചിൻ ദേവ്
text_fieldsകെ.എസ്.യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പെരുമാറുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എസ്.യുവിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായി വിദ്യാർഥികളെയും പൊതുജനങ്ങളെയും അണിനിരത്തി ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണ്. ആയുധവുമായെത്തിയ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ക്യാമ്പസിനകത്ത് പ്രവേശിച്ച് എസ്.എഫ്.ഐ പ്രവർത്തകരെ മർദിക്കുകയും ധീരജിനെ കൊലപ്പെടുത്തുകയുമായിരുന്നു -സച്ചിൻ ദേവ് പറഞ്ഞു.
ധീരജ് വധത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സമഗ്രമായ അന്വോഷണമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നും സച്ചിൻ ദേവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

